പ്രതിഷേധങ്ങള്‍ സ്വാഭാവികം; ഇപ്പോള്‍ വയനാട്ടിലേക്ക് പോകില്ല : വനംമന്ത്രി എ.കെ ശശീന്ദ്രന്‍

Written by Web Desk2

Updated on:

വയനാട് : വയനാട്ടില്‍ വന്യജീവി ആക്രമണങ്ങള്‍ (Wayanad Elephant Attack) കൂടുതലായതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പുല്‍പ്പള്ളിയിലുണ്ടായ (Pulpally Incident) പ്രതിഷേധത്തില്‍ കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെ പൊലീസ് കേസും എടുത്തു. അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.

എന്നാല്‍ വനം മന്ത്രി പ്രശ്‌നങ്ങള്‍ അറിയാന്‍ വയനാട്ടിലെത്താതിലും പരാതികള്‍ ഉയര്‍ന്നിരുന്നു. അതില്‍ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി.

വന്യജീവികളുടെ ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നാണ് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ (A. K. Saseendran) പറയുന്നത്. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് അദ്ദേഹം പറയുന്നു. വയനാട്ടില്‍ ചെന്നില്ലെന്നത് ആരോപണമല്ല മറിച്ച് അതൊരു വസ്തുതയാണ്.

വിശദമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ല. ജനക്കൂട്ടത്തോടല്ല ഉത്തരവാദപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. ജനങ്ങള്‍ ശാന്തമായിരിക്കുമ്പോഴാണ് അവരെ കേള്‍ക്കുന്നത് നല്ലത്; അതല്ലാതെ വികാരപരമായ അന്തരീക്ഷത്തില്‍ അല്ല. വയനാട്ടിലെ കാര്യങ്ങള്‍ ഓരോ മണിക്കൂറിലും വിലയിരുത്തുന്നുണ്ട്.. മന്ത്രി പറയുന്നു.

എന്നാല്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും മന്ത്രി വ്യക്തമാക്കി.

Related News

Related News

Leave a Comment