അജിത ജയ്‌ഷോര്‍ രാഷ്ട്രീയ ലോക് ജനതാദള്‍ (വനിത) സംസ്ഥാന പ്രസിഡന്റ്

Written by Web Desk2

Published on:

അജിത ജയ്‌ഷോര്‍ (Ajitha Jaishore) ആര്‍എല്‍ജെഡിയുടെ (RLJD) വനിതാ വിഭാഗമായ രാഷ്ട്രീയ ലോക് ജനതാദള്‍ (വനിത വിഭാഗം) സംസ്ഥാന പ്രസിഡന്റായി നിയമിക്കപ്പെട്ടു. പാര്‍ട്ടി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹയാണ് (Upendra Singh Kushwaha) അജിതയെ നിയമിച്ചത്. സ്ത്രീ ശാക്തീകരണ രംഗത്ത് സജീവമായ ഇടപെടലുകള്‍ നടത്തുന്ന പൊതുപ്രവര്‍ത്തകയാണ് അജിത ജയ്‌ഷോര്‍.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും മീഡിയാ ആന്‍ഡ് ജേര്‍ണ്ണലിസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ദേശീയ പ്രസിഡന്റായ ഇവര്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ മുന്‍ രക്ഷാധികാരിയുമായിരുന്നു. മിഷന്‍ ന്യൂസ് ചീഫ് എഡിറ്ററും കവര്‍‌സ്റ്റോറി ന്യൂസ് ഓണ്‍ലൈനിന്റെ അസോസിയേറ്റ് എഡിറ്ററുമാണ് നിലവില്‍ അജിത ജയ്‌ഷോര്‍.

ആര്‍ എല്‍ ജെ ഡിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഡോ ബിജു കൈപ്പാറേടനാണ് ഇക്കാര്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള അജിതക്ക് മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍നൈസഷന്റെ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരവും ട്രൂലൈവ് ടിവി ചാനലിന്റെ മാധ്യമ സംഘാടക പുരസ്‌കാരവും ഫണ്‍ വേള്‍ഡ് ഗ്രൂപ്പിന്റെ മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകക്കുള്ള പുരസ്‌കാരവും തേടിയെത്തിയിട്ടുണ്ട്.

See also  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കടുപ്പിച്ച് ഇഡി;സിപിഎം ജില്ലാസെക്രട്ടറിയെ രാത്രി വരെ ചോദ്യം ചെയ്തു.തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Related News

Related News

Leave a Comment