മത്സ്യബന്ധന തൊഴിലാളിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോട്ടിന്റെ എഞ്ചിന്‍ മോഷ്ടിച്ച കേസില്‍ മൂന്ന് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ആറാട്ടുപുഴ രാമഞ്ചേരി ആശാരിശ്ശേരില്‍ അനീഷാണ് പിടിയിലായത്. ഇയാള്‍ ജ്യോതിഷ്‌കുമാര്‍ എന്നയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏകദേശം അരലക്ഷത്തോളം വിലവരുന്ന എഞ്ചിനാണ് മോഷ്ടിച്ചത്.
2021 ആഗസ്റ്റ് മാസത്തില്‍ മോഷണം പോയ എഞ്ചിന്‍ കണ്ടെത്തുന്നതിനായി നിരന്തര പരിശ്രമത്തിലായിരുന്നു ജ്യോതിഷ്‌കുമാര്‍. എന്നാല്‍ മൂന്ന് വര്‍ഷത്തിനിപ്പുറം കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ പരിശ്രമത്തിന് ഫലം കണ്ടത്. എഞ്ചിന്‍ മോഷ്ടിച്ച പ്രതി ഇത് മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു. എന്നാല്‍ ജ്യോതിഷ്‌കുമാര്‍ തന്നെ വാങ്ങിയ ആളുടെ വീട്ടില്‍ നിന്നും എഞ്ചിന്‍ കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായതും.
കായംകുളം ഡി.വൈ.എസ്.പി അജയ്‌നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ ശിവ പ്രകാശ് ടിഎസ്, എസ്.ഐ മാരായ സുധീര്‍ ടി കെ, ബൈജു, എ.എസ്.ഐ ശിവദാസമേനോന്‍, എസ്.സി.പി.ഒ മാരായ സജീഷ്, ശ്യാം, സി.പി.ഒ മാരായ രാജേഷ്, പ്രജു, വിഷ്ണു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അനീഷിനെ പിടികൂടിയത് കൊണ്ട് തന്നെ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന് മറ്റ് എഞ്ചിന്‍ മോഷണങ്ങളില്‍ പ്രതിക്ക് പങ്കുണ്ടോ എന്നെതിനെ കുറിച്ചും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.