എസ്.ബി.മധു
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം(Sree Padmanabhaswamy Temple) ഭരണ സമിതിയിൽ ഒരു അംഗത്തിൻ്റെ ഒഴിവുണ്ട്. ഏറെ നാളായി ഈ കസേര ഒഴിഞ്ഞു കിടക്കുകയാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ(Sree Padmanabhaswamy Temple) ഒരു ഭരണ സമിതി നിലവിൽ വന്നത്. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായുള്ള അഞ്ച൦ഗ സമിതിയാണ് ഇപ്പോൾ ക്ഷേത്രത്തിൻ്റെ ഭരണം നടത്തി വരുന്നത്.
ജില്ലാ ജഡ്ജിക്ക് പുറമെ തിരുവിതാ൦കൂർ രാജ കുടുംബാംഗം, സംസ്ഥാന സർക്കാരിൻ്റെ ഒരു പ്രതിനിധി, ക്ഷേത്ര തന്ത്രി കൂടാതെ കേന്ദ്ര സർക്കാരിന്റെ നോമിനി ഇതാണ് ഭരണ സമിതിയുടെ ഘടന. രണ്ടാമത്തെ സമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ (Kummanam Rajasekharan) കേന്ദ്ര സാംസ്കാരിക മന്ത്രലയം നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ സേവനം അവസാനിച്ചതോടെയാണ് പുതിയ അംഗത്തിന്റെ ഒഴിവു വന്നത്. എന്നാൽ ഏറെ നാളായി ഈ സ്ഥാനത്തേയ്ക്ക് കേന്ദ്ര സർക്കാർ ആളിനെ നിയമിച്ചിരുന്നില്ല . ഇതിനിടെയാണ് തലസ്ഥാനത്തെ മൂന്നു പ്രമുഖരുടെ പേരടങ്ങുന്ന പട്ടിക കേന്ദ്ര സാംസ്‌കാരിക മന്ത്രലയത്തിന്റെ പരിഗണയ്‌ക്ക് വന്നത് . ബിജെപി സംസ്ഥാന നേതാവ് കരമന ജയൻ, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ് , ബിജെപി ദേശീയ കൗൺസിൽ അംഗവും, ഹിന്ദുത്വ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യവുമുള്ള ചെങ്കൽ രാജശേഖരൻ നായർ എന്നിവരാണ് പട്ടികയിൽ ഉള്ളത്. ഇതിൽ ഓരോരുത്തരും വിവിധ തലങ്ങളിൽ മികവ് പുലർത്തിയിട്ടു;ള്ള പൊതു പ്രവർത്തകരാണ്. കരമന ജയൻ മികച്ച സംഘാടകനാണെകിൽ , അഡ്വ.സുരേഷ് സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളിൽ മാധ്യമങ്ങളുടെ ഇടയിൽ ബിജെപി യുടെ വേറിട്ട മുഖമാണ്. ചെങ്കൽ രാജശേഖരൻ നായർ ആകട്ടെ ഒരു വ്യവസായി എന്നതിനുപരി നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തു വരുന്ന ആളാണ് . ഉടന്‍ തന്നെ പുതിയ ഭരണസമിതി അംഗത്തിന്റെ പേര് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കും. ഇതിൽ ആരാകും പുതിയ ഭരണ സമിതി അംഗം എന്ന ആകാംക്ഷയിലാണ് ഭക്ത ജനങ്ങൾ.