- Advertisement -
തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സീരിയൽ സിനിമ നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. മൂന്നു ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. വ്യാഴാഴ്‌ച സ്കൂട്ടറിൽ പോകുമ്പോൾ കോവളം ഭാഗത്താണ് അപകടമുണ്ടായത്. ആശുപത്രിച്ചെലവുകൾ താങ്ങാവുന്നതിനും അപ്പുറമാണെന്നും സഹായിക്കണമെന്നും കാണിച്ച് അരുന്ധതിയുടെ സുഹൃത്തും നടിയുമായ ഗോപിക അനിൽ സോഷ്യൽ മീഡിയയിൽ അഭ്യർത്ഥിച്ചു.