- Advertisement -
2023 ലെ തോപ്പിൽ ഭാസി അവാർഡ് ചലച്ചിത്ര നടനും സംവിധായകനുമായ മധുവിന് സമ്മാനിക്കും. ഡിസംബർ 8 ന് തിരുവനന്തപുരത്താണ് അവാർഡ് ദാന ചടങ്ങ് നടക്കുക.തോപ്പിൽ ഭാസി ഫൗണ്ടേഷൻ ആണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. 33333/-രൂപയും പ്രശസ്‌തി പത്രവും,കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്.
തോപ്പിൽ ഭാസി ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സെക്രട്ടറി ഡോ.വള്ളിക്കാവ് മോഹൻദാസ്, ഫൗണ്ടേഷൻ അംഗം അഡ്വ. എം എ ഫ്രാൻസിസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.