ബിജെപിയിൽ അം​ഗത്വമെടുത്ത വൈദികനെതിരെ നടപടി

Written by Taniniram Desk

Published on:

തിരുവല്ല: ബിജെപിയിൽ അംഗത്വമെടുത്ത വൈദികൻ ഫാ. ഷൈജു കുര്യനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. നിലവിലുള്ള ചുമതലകളിൽ നിന്നും അദ്ദേഹത്തെ നീക്കുകയായിരുന്നു. അതിന് പുറമെ, ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കുന്നതിന് കമ്മീഷനേയും നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയിൽ ചേർന്ന ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം. രണ്ട് മാസത്തിനുള്ളിൽ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും തീരുമാനമായിട്ടുണ്ട്.

എന്നാൽ, തന്റെ അഭ്യർത്ഥന പ്രകാരം സഭാനേതൃത്വം അവധി അനുവദിക്കുകയായിരുന്നുവെന്ന് ഷൈജു കുര്യൻ ഏഷ്യാനെറ്റിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ഷൈജു കുര്യൻ അടക്കം 47ഓളം പേരാണ് അംഗത്വം എടുത്തിരുന്നു.

സംഭവത്തിൽ പ്രതിഷേധവുമായി ഒരു കൂട്ടം വിശ്വാസികളും രംഗത്ത് വന്നിരുന്നു. ഭദ്രാസന ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർ വൈദികനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അതേസമയം, പ്രതിഷേധത്തിന് പിന്നിലും രാഷ്ട്രീയമുണ്ടെന്നാണ് മറുഭാഗത്തിന്റെ വാദം.

തിങ്കളാഴ്ച അരമനയിൽ വച്ച് ഭദ്രാസന കൗൺസിൽ കൂടുന്നതിന് വേണ്ടി നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കൗൺസിൽ കൂടുവാൻ സെക്രട്ടറി എത്തിയില്ല. തുടർന്ന് മാറ്റിവച്ച കൗൺസിൽ യോഗത്തിലേക്ക് വിശ്വാസികൾ എത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ ആരംഭം.

ഷൈജു കുര്യനെതിരെ നേരത്തെ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നുവെന്നും ഇതിൽ നിന്നും രക്ഷപെടുന്നതിനാണ് ബിജെപിയിൽ അംഗത്വമെടുത്തത്. ആരോപണങ്ങൾ നേരിടു്നന ഒരാൾ സഭ സെക്രട്ടറിയായിരിക്കാൻ യോഗ്യനല്ലെന്നും വൈദിക സ്ഥാനത്തുനിന്ന് നിന്നും വിലക്കണമെന്നും ആവശ്യപ്പെട്ടാണ് സഭാവിശ്വാസികൾ പ്രതിഷേധിച്ചത്.

Related News

Related News

Leave a Comment