കുറുമാലിപ്പുഴയിൽ അടിഞ്ഞുകൂടിയ മൺതിട്ട അടിയന്തരമായി നീക്കം ചെയ്യണം: ജില്ലാ കലക്ടർ

Written by Taniniram Desk

Published on:

*കുറുമാലിപുഴയിൽ അടിഞ്ഞു കൂടിയ മൺ തിട്ട അടിയന്തിര മായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ കെ ജി രവീന്ദ്രനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലകളക്ടർ കൃഷ്ണതേജയുടെ നിർദ്ദേശം. 2018ലെ പ്രളയത്തിന്റെ അവശേഷിപ്പാണ് കുറുമാലിപ്പുഴയിലെ ഈ തുരുത്ത്. മരങ്ങളും മറ്റ് അവശിഷ്ടങ്ങളും മണ്ണും വന്നടിഞ്ഞ് രൂപപ്പെട്ടതാണ് ഇത്. 2018ലും 2019ലും സമീപത്തെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. തുടർന്നുള്ള വർഷങ്ങളിലും മണ്ണും മറ്റു പല അവശിഷ്ടങ്ങളും വന്നടിഞ്ഞ് ഇവിടുത്തെ മൺത്തിട്ടയുടെ വിസ്തൃതി കൂടി വരികയും ചെയ്തു. ചുറ്റും പുല്ലും, പാഴ്ച്ചെടികളും വളർന്നു നിൽക്കുകയാണ്. ഈ മൺതിട്ട കാരണം കാലവർഷം ശക്തമാകുമ്പോൾ പുഴയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കര ഭാഗത്തേക്ക് പുഴ കര കവിഞ്ഞൊഴുകുകയാണ് . ഓരോ വർഷക്കാലവും പ്രളയഭീതിയിൽ വീട് ഒഴിഞ്ഞു പോകേണ്ട അവസ്ഥയിലാണ് ഇവിടുത്തെ സമീപവാസികൾ. .2019 ൽ മനുഷ്യാവകാശ പ്രവർത്തകനായ കെ. ജി .രവീന്ദ്രനാഥ്, പഞ്ചായത്ത് അധികൃതർ മുതൽ പ്രധാനമന്ത്രി വരെയുള്ളവർക്ക് പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനായി പരാതി നൽകിയിരുന്നു. അതിനെ സംബന്ധിച്ച് നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് വനം റവന്യൂ തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ ഓഫീസുകൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശം നൽകിയിരുന്നു. തുടർന്ന് യന്ത്രങ്ങളുടെ സഹായത്താൽ കുറുമാലി പുഴയിലെ വൻ മരങ്ങൾ മാറ്റിയെങ്കിലും മണൽതിട്ട മാറ്റിയില്ല. കുറുമാലിപ്പുഴയിൽ താൽക്കാലിക തടയണകൾ കെട്ടുന്നതിനു മുൻപ് പ്ലായിലപാറ ഭാഗത്ത് മണൽതിട്ട നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ തൃശ്ശൂർ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കത്ത് നൽകിയിട്ടുണ്ട്.

Related News

Related News

Leave a Comment