- Advertisement -
(Accident in Koratti)തൃശൂർ : കൊരട്ടിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോൻ (42), ജോയ്‌ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കോതമംഗലത്ത് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.