ഗർഭഛിദ്രത്തിന് അനുമതിയില്ല : ഹൈക്കോടതി

Written by Taniniram1

Published on:

ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ആദിവാസി ബാലികയുടെ ഗർഭം അലസിപ്പിക്കാൻ, കുട്ടിയുടെ അമ്മയുടെ ഹർജിയിലാണ് ഈ ഉത്തരവ്. ഈ ഘട്ടത്തിൽ കുഞ്ഞിനെ ജീവനോടെ പുറത്തെത്തിക്കാനേ കഴിയൂവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതി പരിഗണിച്ചു.നിയമത്തിന്റെ എല്ലാ പരിരക്ഷയും സംരക്ഷണവും പെൺകുട്ടിക്കും ജനിക്കുന്ന കുഞ്ഞിനും ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചു. പിതാവിന്റെ സുഹൃത്ത് പെൺകുട്ടി താമസിക്കുന്ന ആദിവാസി കോളനിയിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു.

മാതാവാണ് ഹർജി നൽകിയത്. കോടതിയുടെ നിർദേശപ്രകാരം മെഡിക്കൽ ബോർഡ് ചേർന്ന് പെൺകുട്ടിയുടെയും ഗർഭസ്ഥ ശിശുവിന്റെയും മാനസിക-ശാരീരിക സ്ഥിതിഗതികൾ വിലയിരുത്തി.ഗർഭസ്ഥ ശിശുവിന് പൂർണ ആരോഗ്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടും നൽകി. സിസേറിയനിലൂടെ മാത്രമേ കുഞ്ഞിനെ പുറത്തെടുക്കാനാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ഇരയായ കുട്ടിയോടും കുടുംബത്തോടും സഹാനുഭൂതിയുണ്ടങ്കിലും ആവശ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

See also  ആരാധാനാലയങ്ങളിലെ വെടിക്കെട്ട് നിയന്ത്രണം അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി

Related News

Related News

Leave a Comment