രണ്ടുവയസുകാരി കിണറ്റില്‍ വീണ് മരിച്ചു…

Written by Web Desk1

Updated on:

തൃശൂര്‍ (Thrissur) : വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കല്‍ വീട്ടില്‍ സുരേഷ് ബാബു-ജിഷ ദമ്പതികളുടെ മകള്‍ അമേയ (2) യാണ് കിണറ്റില്‍ വീണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. കുട്ടി എങ്ങനെയാണ് കിണറിനടുത്തെത്തിയതെന്ന് വ്യക്തമല്ല.

കുന്നംകുളം അഗ്‌നിരക്ഷാസേനാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഉടന്‍ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിവരമറിഞ്ഞ് എരുമപ്പെട്ടി സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

See also  കൊടി സുനിക്ക് പരോൾ നൽകിയതിൽ ജയിൽ വകുപ്പിനെ ന്യായീകരിച്ച് പി ജയരാജൻ

Leave a Comment