വീട്ടുകാർക്കൊപ്പം പുഴ കാണാൻ പോയ മൂന്നര വയസുകാരൻ മരിച്ചു

Written by Web Desk1

Published on:

ഇടുക്കി (Idukki) : ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴ കാണാനായി പോയ മൂന്നര വയസുകാരൻ പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട്‌ മരിച്ചു. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. പ്പോഴാണ് അപകടമുണ്ടായത്.

പാറയിൽ നിന്നും തെന്നി ശ്രീനന്ദ് പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. 25 മീറ്ററോളം കുട്ടി പുഴയിലൂടെ ഒഴുകി. ഉടനെ തന്നെ ബന്ധുക്കൾ രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

See also  സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചു: ദേഹമാസകലം പൊള്ളൽ…

Leave a Comment