Friday, April 4, 2025

കനല്‍ ചാട്ടത്തിനിടെ പത്തുവയസുകാരന് പരിക്കേറ്റു

Must read

- Advertisement -

പാലക്കാട് (Palakkad) : ആലത്തൂരില്‍ കനല്‍ ചാട്ട (Coal whipping in Alathur) ത്തിനിടെ പത്ത് വയസ്സുകാരന് പരിക്കേറ്റു. കനല്‍ച്ചാട്ടം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥി നെന്മാറയിലെ സ്വകാര്യ ആശുപത്രി (Private Hospital in Nenmara) യില്‍ ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പാലക്കാട് ആലത്തൂര്‍ മേലാര്‍ക്കോട് പുത്തന്‍ത്തറ മാരിയമ്മന്‍ കോവില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. പൊങ്കല്‍ ഉത്സവത്തിനിടെ ഇന്ന് പുലര്‍ച്ചെ അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി നടത്തിയ തൂക്കത്തിനിടെ തൂക്കക്കാരന്റെ കയ്യില്‍ നിന്നും നിലത്ത് വീണ് 10 മാസം പ്രായമുള്ള കുഞ്ഞിന് കഴുത്തിന് പരിക്കേറ്റിരുന്നു.

See also  ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article