സർക്കാരിന്റെ ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് നടുറോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച പൊന്നമ്മയെ ആർക്കും മറക്കാൻ കഴിയില്ല.എന്നാൽ, കുടിശികത്തുക കൈകളിൽ എത്തും മുൻപേ ജീവിതത്തിൽ നിന്നു പിൻവാങ്ങിയിരിക്കുകയാണ് ആ അമ്മ . ആകെയുള്ള വരുമാനമാർഗമായ പെൻഷൻതുക മാസങ്ങളായി ലഭിക്കാത്തതിനെത്തുടർന്നു ഫെബ്രുവരി 8നാണു വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡിൽ കസേരയിട്ടിരുന്നു തൊണ്ണൂറുകാരി പൊന്നമ്മ പ്രതിഷേധിച്ചത്.
റോഡിലിരുന്ന പൊന്നമ്മയെ പൊലീസെത്തി അനുനയിപ്പിച്ചാണു വീട്ടിലേക്കു മാറ്റിയത്. സമരം വാർത്തയായതോടെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പൊന്നമ്മയെ ഫോണിൽ വിളിച്ചു സർക്കാർ പെൻഷൻ നൽകുന്നതു വരെ കോൺഗ്രസ് പെൻഷൻ നൽകുമെന്നും അറിയിച്ചു.