തിരുവനന്തപുരം : ഒരു തെങ്ങിൽ നിന്ന് 70 പച്ചത്തേങ്ങ 4 തവണയായി സംഭരിക്കണം എന്ന വ്യവസ്ഥ കൃഷിവകുപ്പ് ഒഴിവാക്കി. റജിസ്റ്റർ ചെയ്ത തെങ്ങൊന്നിന് ഒരു സീസണിൽ പരമാവധി 70 തേങ്ങ എന്നാണു പുതിയ നിബന്ധന. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്‌പിസികെ) 69 സ്വാശ്രയ സംഭരണ കേന്ദ്രങ്ങൾക്ക് പച്ചത്തേങ്ങ സംഭരണത്തിന് കഴിഞ്ഞ വർഷം നൽകിയ പ്രവർത്തനാനുമതി തുടരും. കൃഷി സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഈ മാസം ഒന്നിന് കൊപ്രസംഭരണം തുടങ്ങാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല . കർഷകരുടെ റജിസ്ട്രേഷനും തുടങ്ങിയില്ല. കൊപ്രയുടെ കമ്പോള വില സംഭരണവിലയെക്കാളും ഉയർന്നു നിൽക്കുന്നതിനാലാണിത്.
തെങ്ങൊന്നിന് 70: പച്ചത്തേങ്ങ ഒരുമിച്ച് സംഭരിക്കാം
Written by Taniniram1
Published on: