ഉത്രാളിക്കാവ് പൂരത്തിന് സർക്കാർ അഞ്ച് ലക്ഷം അനുവദിച്ചു. തുക അനുവദിച്ച് ടൂറിസം വകുപ്പ്(Tourism Department) ഉത്തരവിറങ്ങി.
ഉത്രാളിക്കാവ് പൂരം(Uthralikkavu Pooram) സെൻട്രൽ കോഡിനേഷൻ കമ്മിറ്റി ചീഫ് കോഡിനേറ്ററുടെ അപേക്ഷയും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ(Xavier Chittilappilly) യുടെ ശുപാർശ കത്തും പരിഗണിച്ചാണ് തുക അനുവദിച്ചത്.
മധ്യ കേരളത്തിലെ ഏറ്റവും പ്രമുഖമായ ക്ഷേത്രോത്സവങ്ങളിൽ ഒന്നായ ഉത്രാളിക്കാവ് പൂരം, പങ്കെടുക്കുന്ന കലാകാരന്മാരുടെയും ആനകളുടെയും പെരുമകൊണ്ടും വെടിക്കെട്ടിന്റെയും കാഴ്ച പന്തലുകളുടെയും ദീപാലങ്കാരങ്ങളുടെയും വർണഭംഗികൊണ്ടും ടൂറിസ്റ്റുകളാൽ വളരെയധികം സ്വീകാര്യതയും ആകർഷകതയും നേടിയിട്ടുള്ളതാണെന്നും തൃശൂർ ജില്ലയിലെ ഉത്രാളിക്കാവ് പൂരത്തിൻ്റെ ടൂറിസം പ്രാധാന്യം കണക്കിലെടുത്ത് പൈതൃകം, പരിസ്ഥിതി, സംസ്കാരം എന്നിവയുടെ സംരക്ഷണവും നിലനിർത്തലും പരിപോഷണവും എന്ന ശീർഷകത്തിൽ നിന്നും തുക അനുവദിക്കുന്നതായി ഉത്തരവിൽ വ്യക്തമാക്കുന്നു.
27നാണ് ഉത്രാളിക്കാവ് പൂരം.