തിരുവനന്തപുരം : സംസ്‌ഥാന ബാലാവകാശ കമ്മിഷനിൽ പുതുതായി 4 അംഗങ്ങൾ ചുമതലയേറ്റു. ബി.മോഹൻ കുമാർ, കെ. കെ. ഷാജു, സിസിലി ജോസഫ്, ഡോ. എഫ്.വിൽസൺ എന്നിവരാണ് നിയമിതരായത്. 3 വർഷമാണ് കാലാവധി. കാസർകോട് കാഞ്ഞങ്ങാട് പനത്തടി സ്വദേശിയാണ് ബി.മോഹൻ കുമാർ. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, പരപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായിരുന്നു. എറണാകുളം ഉദയംപേരൂർ സ്വദേശിയാണ് കെ.കെ.ഷാജു. കളമശേരി രാജഗിരി കോളജ് നൈപുണ്യ പരിശീലന വിഭാഗം മേധാവിയായും എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ മുണ്ടയാട് സ്വദേശിയാണ് സിസിലി ജോസഫ്. പത്തുവർഷം ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗമായും കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പിലാത്തറ സെന്റ് ജോസഫ് കോളജിൽ സോഷ്യോളജി വിഭാഗം മേധാവിയാണ്. തിരുവനന്തപുരം പാറശാല കാരോട് സ്വദേശിയാണ് ഡോ.എഫ്. വിൽസൺ. പരണിയം ഗവ. വിഎച്ച്എസ് സ്‌കൂൾ അധ്യാപകനാണ്.
ബാലാവകാശ കമ്മിഷനിൽ പുതിയ 4 അംഗങ്ങൾ കൂടി

- Advertisement -