- Advertisement -
ഇരിങ്ങാലക്കുട: വൈക്കം സത്യാഗ്രഹം നൂറാം വാർഷികത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ “‘വൈക്കം സത്യാഗ്രഹം 100 വർഷം പിന്നിടുമ്പോൾ'” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 10 ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കുന്ന സെമിനാറിൽ ഡോ.സുനിൽ പി. ഇളയിടം വിഷയം അവതരിപ്പിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. മുൻ എംപി പ്രൊഫ. സാവിത്രി ലക്ഷ്മണൽ, സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹ സമിതി അംഗം പി തങ്കം ടീച്ചർ.ഡോ.കെ.പി. ജോർജ്ജ്, എന്നിവർ സംസാരിക്കും.