വിനോദസഞ്ചാര മേഖലയിൽ 5000 കോടിയുടെ നിക്ഷേപം കൊണ്ടുവരും : കെ എൻ ബാലഗോപാൽ

Written by Taniniram1

Published on:

കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്ന മേഖലയാണ് ടൂറിസം(Tourism). അതുകൊണ്ട് തന്നെ ടൂറിസത്തിന് പ്രാധാന്യം കൊടുത്തിട്ടുള്ള ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിച്ചത്.ലോകത്ത്കണ്ടിരിക്കേണ്ട 50 മനോഹര സ്ഥലങ്ങളിലൊന്നായി ടൈം മാഗസിൻ(Time Magazine) കേരളത്തെ തെരഞ്ഞെടുക്കുകയുണ്ടായി. ഇത് ലോകത്തിന്റെ ടൂറിസം മാപ്പിൽ(Tourism Map) കേരളത്തിന് ഒരു ഇടം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

വനം -ടൂറിസം സാംസ്കാരിക വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനത്തോടെ ഇവയെ മികച്ച ടൂറിസം മേഖലകളായി വികസിപ്പിക്കാൻ കഴിയുമെന്നും സ്വകാര്യ പങ്കാളിത്തത്തോടെ ഇത്തരം പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സർക്കാർ മുൻകൈയ്യെടുക്കുമെന്നും ബഡ്ജറ്റിൽ വ്യക്തമാക്കി.
ദേശീയ-അന്തർദേശീയ തലത്തിലുള്ള വലിയ ഇവന്റുകൾക്ക് വേദിയാകാൻ കഴിയുംവിധം വിപുലമായ കൺവെൻഷൻ സെൻ്ററുകൾ വികസിപ്പിക്കാൻ പ്രോത്സാഹനം നൽകും. വലിയ മുതൽമുടക്കുള്ള ബൃഹത്തായ കൺവെൻഷൻ സെൻ്ററുകൾ ആരംഭി ക്കുന്നതിനും അന്തർദേശീയ ടൂറിസ്റ്റുകൾക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ആവശ്യമായ നയം രൂപീകരിക്കും. അടുത്ത മൂന്ന് വർഷം കൊണ്ട് 10000 ഹോട്ടൽ മുറികൾ അധികമായി വേണ്ടിവരുന്ന നിലയിൽ ഇവിടെ ആവശ്യകതയുണ്ടാകും എന്നാണ് പഠനങ്ങൾ. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, ബാങ്കുകൾ എന്നിവയെ സഹകരിപ്പിച്ചുകൊണ്ട് മൂലധനം കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറാവുന്നവർക്കായി പലിശ കുറഞ്ഞ വായ്പാ പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്. 5000 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിൽ ഒരു വർഷത്തിനകം പ്രതീക്ഷിക്കുന്നു. തെരെഞ്ഞെടുത്ത 500-ന് മുകളിൽ കൂടിച്ചേരാനുമുള്ള സർക്കാരിനെയും 20 ഡെസ്റ്റിനേഷനുകളിലെങ്കിലും ആളുകൾക്ക് ഒരുമിച്ച് വരാനും സൗകര്യങ്ങൾ സജ്ജമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളെയും സ്വകാര്യ മേഖലയെയും കൂട്ടി യോജിപ്പിച്ചു കൊണ്ട് പ്രത്യേക പദ്ധതി തയ്യാറാക്കും. ആദ്യ ഘട്ടമായി വർക്കല, കൊല്ലം, മൺറോതുരുത്ത്, ആലപ്പുഴ, മൂന്നാർ, ഫോർട്ട് കൊച്ചി, പൊന്നാനി, ബേപ്പൂർ, കോഴിക്കോട്, കണ്ണൂർ, ബേക്കൽ എന്നിവടങ്ങളിൽ ഈ സൗകര്യമൊരുക്കും. 50 കോടി രൂപ ഇതിനായി വകയിരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു .

ബജറ്റ് – ഒറ്റനോട്ടത്തിൽ

  • ടൂറിസം മേഖലയ്ക്ക് 351.41 കോടി
  • ടൂറിസം മേഖല കുതിപ്പിൽ
  • ലക്ഷ്യം നവകേരള സൃഷ്ടി
  • സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും
  • ടൂറിസം മേഖലയിൽ നിക്ഷേപിക്കുന്നവർക്ക് കുറഞ്ഞ വായ്പ പലിശ പദ്ധതി
  • ഹോട്ടൽ മേഖലയിൽ 5000 കോടിയുടെ നിക്ഷേപം വരാൻ ഉതകുന്ന തരത്തിൽ നടപടികൾ സ്വീകരിക്കും
  • നാടുകാണിയിൽ സഫാരി പാർക്ക് സ്ഥാപിക്കും, 300 കോടി നിക്ഷേപം വേണ്ടി വരും, പ്രാഥമിക ചെലവുകൾക്ക് രണ്ട് കോടി വകയിരുത്തി
  • നാടുകാണി സഫാരി പാർക്ക് പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നടക്കും
  • പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി
  • കോഴിക്കോട് ടൈഗർ സഫാരി പാർക്ക്
  • എല്ലാ ജില്ലകളിലും പൈതൃക പുരവസ്തു മ്യൂസിയങ്ങൾ സ്ഥാപിക്കും
  • എകെജി മ്യൂസിയത്തിന് 3.75 കോടി

Related News

Related News

Leave a Comment