രാഹുലിൻ്റെ ഡിഎൻഎ പരിശോധിക്കണം; അധിക്ഷേപ പ്രസം​ഗവുമായി പിവി അൻവർ എംഎൽഎ

Written by Taniniram CLT

Published on:

വയനാട് എംപി രാഹുല്‍ഗാന്ധി (Rahul Gandhi) ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍ (PV Anvar) എംഎൽഎ. രാഹുലിൻ്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു എംഎൽഎയുടെ പ്രസംഗം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറി. രാഹുല്‍ ഗാന്ധിയെ രാഹുല്‍ എന്നേ വിളിക്കൂ എന്നും പിവി അന്‍വര്‍ പറഞ്ഞു.

നെഹ്‌റു കുടുംബത്തില്‍ ജനിച്ചയാള്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ പറ്റുമോ. ആ കുടുംബത്തില്‍ നിന്നുളളയാളാണോ രാഹുല്‍ എന്ന് തനിക്ക് സംശയമുണ്ട്. ഇന്ദിര ഗാന്ധിയുടെ പേരക്കുട്ടിയായി വളരാനുള്ള ഒരർഹതയും രാഹുലിന് ഇല്ല. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുൽ.

പാലക്കാട് എടത്തനാട്ടുകര എൽഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയിൽ പ്രസം​ഗിക്കുകയായിരുന്നു അൻവർ. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് അൻവറിനെ പ്രകോപിതനാക്കിയത്.

See also  റായ്ബറേലി നിലനിര്‍ത്തി രാഹുല്‍, വയനാടിന്റെ പ്രിയങ്കരിയാകാന്‍ പ്രിയങ്കയെത്തും

Related News

Related News

Leave a Comment