ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി റിട്ട. ഐ എ എസ് ഉദ്യോഗസ്ഥന്‍ യു വി ജോസിനെ നിയമിക്കും.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് മുൻ സിഇഒ ആയിരുന്ന യു.വി.ജോസ് വിവാദത്തിൽ കുടുങ്ങിയിരുന്നു. യുഎഇ സംഘടനയായ റെഡ് ക്രെസന്റ് നൽകിയ 19 കോടി രൂപയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ കമ്പനിയായ യൂണിടാക് പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നായിരുന്നു കേസ്.
അന്ന് കേസില്‍ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവി ജോസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ജോസിന്റെ മെയില്‍ ലഭിച്ചതായി മറ്റൊരു പ്രതിയായിരുന്ന സരിത്തും നേരത്ത ഇഡിക്ക് മൊഴി നല്‍കിയിരുന്നു.
ആരോപണ വിധേയനായിരുന്നെങ്കിലും പദ്ധതികളെ കുറിച്ച് ദീര്‍ഖ വീക്ഷണവും പ്രവൃത്തി പരിചയവുമുള്ള മികച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ ഇദ്ദേഹത്തെ വീണ്ടും പരിഗണിച്ചത്.