- Advertisement -
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് ഉന്നതതലത്തിൽ സ്ഥാനചലനം. കൊച്ചി പോലീസ് കമ്മിഷണറായി എസ്.ശ്യാം സുന്ദറിനെ നിയമിച്ചു. ഇവിടെ നിന്ന് എ.അക്ബറിനെ ക്രൈം ബ്രാഞ്ച് – 2 (എറണാകുളം)ലേക്ക് മാറ്റി. വിജിലൻസ് ഐ.ജി ഹർഷിതാ അട്ടല്ലൂരിയെ പോലീസ് ആസ്ഥാനത്തും, ദക്ഷിണമേഖല ഐ.ജി ജി.സ്പർജൻ കുമാറിന് ഇൻ്റലിജൻസ് വിഭാഗം സുരക്ഷാ ചുമതലയും നൽകി. വയനാട് ജില്ലാ പോലീസ് മേധാവി പഥം സിംഗിനെ പോലീസ് ആസ്ഥാനത്ത് എഐജിയായും, ഇവിടെ നിന്ന് ടി. നാരയണനെ വയനാട് എസ്.പിയുമാക്കി. ഡി. ശിൽപ്പയാണ് പുതിയ എ.ഐ.ജി ( പ്രൊക്യൂർമെൻ്റ് ). ഇതിനു പുറമേ ,114 ഡിവൈഎസ് പി മാർക്കും സ്ഥല൦ മാറ്റം ഉണ്ട്.