കുസാറ്റിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Written by Web Desk2

Published on:

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെ അപ്ലൈഡ് സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ബോട്ടണി / സുവോളജിയില്‍ ബി.എസ്.സി അല്ലെങ്കില്‍ തത്തുല്യ ബിരുദതയാണ് യോഗ്യത. അതോടൊപ്പം എന്‍വയണ്‍മെന്റല്‍ സയന്‍സില്‍ എം.എസ്.സിയും വേണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയും ലഭിക്കും.

ജനുവരി 31- നാണ് അവസാന തീയതി. താത്പര്യമുള്ളവര്‍ ബയോഡേറ്റയും അനുബന്ധരേഖകളും ashodsoe@gmail.com – ലേക്ക് അയക്കേണ്ടതാണ്.

Leave a Comment