- Advertisement -
തൃശ്ശൂർ: വനം-വന്യജീവി വകുപ്പിലെ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍ തസ്തികയുടെ (കാറ്റ നമ്പര്‍ 408/ 2021) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പ് ഡിസംബര്‍ 28ന് രാവിലെ എട്ട് മുതല്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും തിരിച്ചറിയല്‍ രേഖയുടെ അസലും സഹിതം കൃത്യസമയത്ത് എത്തണം. അന്നേദിവസം ടെസ്റ്റില്‍ പങ്കെടുക്കാത്തവര്‍ക്ക് പിന്നീട് അവസരം നല്‍കില്ല. ശാരീരിക അളവെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ജില്ലാ ഓഫീസില്‍ അന്നേദിവസം തന്നെ പ്രമാണ പരിശോധന നടത്തുന്നതിനാല്‍ പ്രൊഫൈല്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ട പ്രമാണങ്ങളുടെ അസല്‍ കരുതേണ്ടതാണ്.