സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേ; 1113 അപ്രൻ്റിസ്

Written by Taniniram1

Published on:

സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേയുടെ റായ്‌പുർ ഡിവിഷനിലും വാഗൺ റിപ്പയർ ഷോപ്പിലുമായി 1113 ട്രേഡ് അപ്രന്റിസ് അവസരം. ഓൺലൈനായി മേയ് ഒന്നു വരെ അപേക്ഷിക്കാം. ഒരു വർഷ പരിശീലനം. www.secr.indianrailways.gov.in
ട്രേഡുകൾ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടേണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ, മെഷിനിസ്റ്റ‌്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേറ്റർ & എസി, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇല ക്ട്രോണിക്സ്. യോഗ്യത: 50% മാർക്കോടെ പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ 80%.
പ്രായം: 15 -24. അർഹർക്ക് ഇളവ്. 1 സ്‌റ്റൈപൻഡ്. അപ്രന്റിസ് ചട്ട പ്രകാരം. തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി. മെഡിക്കൽ പരിശോധന ഉണ്ടാകും.

Leave a Comment