ബിരുദം ഉണ്ടോ? ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വിളിക്കുന്നു.. 85 ഒഴിവുകളിലേക്ക്..

Written by Taniniram Desk

Published on:

മുംബൈ ഹെഡ് ഓഫീസിലേക്കാണ് നിയമനമെങ്കിലും ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ബാധ്യസ്ഥനായിരിക്കും. ശമ്പള സ്‌കെയില്‍ 50,925-96,765 രൂപയാണ്. തുടക്കത്തില്‍ പ്രതിമാസം ഏകദേശം 85,000 രൂപയാണ് ശമ്പളം.

ബിരുദധാരികള്‍ക്ക് ജനറല്‍ ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യയില്‍ അവസരം. സ്‌കെയില്‍ വണ്‍ ഓഫീസര്‍ (അസിസ്റ്റന്റ് മാനേജര്‍) തസ്തികയിലേക്കാണ് അവസരം. 85 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.gicre.in നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജനുവരി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, വൈദ്യപരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

റീ ഇന്‍ഷുറന്‍സ്, റിസ്‌ക് മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് അക്കാദമിക് മികവുള്ള ഊര്‍ജസ്വലരായ യുവ ബിരുദക്കാര്‍ക്കാണ് അവസരം. 60 ശതമാനത്തില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത്. പട്ടികജാതി / പട്ടികവര്‍ഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. പ്രായം 1.10.2023 ല്‍ 21-30 വയസ്സ്. നിയമാനുസൃത വയസ്സിളവും ലഭിക്കും.

See also  അങ്കണവാടി ഹെൽപ്പറായി അവസരം

Leave a Comment