വെറ്ററിനറി സര്‍ജന്‍ നിയമനം

Written by Taniniram1

Published on:

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ അന്തിക്കാട്, മതിലകം, തളിക്കുളം, പുഴയ്ക്കല്‍ എന്നീ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്മാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 90ല്‍ കുറഞ്ഞ ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത- വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ജനുവരി 12ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0487 2361216.

Leave a Comment