Wednesday, April 2, 2025

പ്രഫസര്‍, അസോ. പ്രഫസര്‍, അസി. പ്രഫസര്‍ നിയമനങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Must read

- Advertisement -

തൃശൂര്‍ : കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ ഇടങ്ങളില്‍ പ്രഫസര്‍ / അസോസിയേറ്റ് പ്രഫസര്‍ / അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷന്‍ / റീ-എംപ്ലോയ്‌മെന്റ് / കരാര്‍ വ്യവസ്ഥയിലേക്കുള്ള നിയമനത്തിനാണ് അപേക്ഷകള്‍ ക്ഷണിച്ചത്.

സര്‍വകലാശാല ആസ്ഥാനത്തുള്ള അക്കാദമിക സ്റ്റാഫ് കോളേജ്, കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ്, തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവടങ്ങളിലേക്കാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അപേക്ഷകര്‍ വിശദ ബയോഡാറ്റയൊടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പും അപേക്ഷയോടൊപ്പം വെക്കണം. രജിസ്ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, മെഡിക്കല്‍ കോളേജ് പി ഒ, തൃശൂര്‍ 680 596 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. ജനുവരി 31 നകം സര്‍വകലാശാലയില്‍ ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.kuhs.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കക. ഫോണ്‍ : 0487 – 2207664, 2207650

See also  വേഗമാകട്ടെ…ട്രാൻസ്‍ജെൻഡറുകൾക്ക് ഇത് സുവർണാവസരം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article