Thursday, April 3, 2025

യുവതക്ക് അവസരമേള

Must read

- Advertisement -

കോട്ടയം : സംസ്ഥാനത്ത് തൊഴിലില്ലായ്മ അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് യുവജന കമ്മീഷൻ( Youth Commision)അവസരം ഒരുക്കുന്നു. യുവതി യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷന്‍ ഫെബ്രുവരി 24ന് രാവിലെ ഒമ്പത് മുതല്‍ പാലാ സെന്റ് തോമസ് കോളജില്‍(Pala St. Thomas college) തൊഴില്‍മേള സംഘടിപ്പിക്കുന്നു. കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കരിയര്‍ എക്‌സ്‌പോ 2024’ തൊഴില്‍ മേളയില്‍ 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന കരിയര്‍ എക്‌സ്‌പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും www.ksyc.kerala.gov.in ല്‍ ലിങ്ക് വഴി തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2308630, 7907565474.

See also  നുണപ്രചാരണംകൊണ്ട് ഇറ്റ്‌ഫോക്കിനെ തകർക്കാനാവില്ല: സംഗീത നാടക അക്കാദമി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article