Wednesday, October 15, 2025

അക്കൗണ്ടൻ്റ് താത്ക്കാലിക ഒഴിവ്

Must read

- Advertisement -

കുടുംബശ്രീ ജില്ലാ മിഷന്റെ പരിധിയിലുള്ള പറപ്പൂക്കര സിഡിഎസ് അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. അപേക്ഷകര്‍ സിഡിഎസ് ഉള്‍പ്പെടുന്ന ഇരിഞ്ഞാലക്കുട ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തി ആയിരിക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആകണം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബികോം ബിരുദവും ടാലി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എംഎസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം. അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. പ്രായപരിധി 2023 ഡിസംബര്‍ 31ന് 20ന് 35 നും മധ്യേ. ഈ യോഗ്യതകളുടെ അഭാവത്തില്‍ മാത്രം ലഭ്യമായ അപേക്ഷകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥിയെ പരിഗണിക്കും.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സിഡിഎസുകളുടെ ശുപാര്‍ശയോടുകൂടി നേരിട്ടോ തപാല്‍ വഴിയോ ജനുവരി 12ന് വൈകിട്ട് 5 നകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍- 680003 വിലാസത്തില്‍ ലഭ്യമാക്കണം. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0487 2362517.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article