മന്ത്രിമാരായ വി മുരളീധരനും സ്മൃതി ഇറാനിയും സൗദിയിൽ; ഹജ്ജ് കരാറിൽ ഇന്ന് ഒപ്പുവയ്ക്കും.

Written by Taniniram Desk

Published on:

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി.മുരളീധരൻ എന്നിവർ ഇന്ന് സൗദിയിൽ. ഇന്ത്യയും സൗദിയും തമ്മിലുള്ള ഹജ്ജ് കരാർ ഒപ്പുവെയ്ക്കും. ജിദ്ദയിലെ ഇന്ത്യൻ സമൂഹവുമായി മന്ത്രിമാർ സംവദിക്കും. സൗദിയുമായി ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പുവെയ്ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിമാർ ജിദ്ദയിൽ എത്തുന്നത്. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനിയും, വിദേശകാര്യ സഹമന്ത്രി വി മുരളീധരനും അടങ്ങുന്ന സംഘം സൗദി ഹജ്ജ് മന്ത്രി ഡോ. തൌഫീഖ് അൽ റബീഉമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള 2024 ലെ ഹജ്ജ് കരാർ ഇന്ന് ഒപ്പുവെയ്ക്കും.

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ഒരുക്കുന്ന സൗകര്യങ്ങളെ കുറിച്ച് സൗദി ഹജ്ജ് മന്ത്രിയുമായിചർച്ച ചെയ്യും. വൈകുന്നേരം ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികളുമായി മന്ത്രിമാർ സംവദിക്കും. നാളെ സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കുന്ന മൂന്നാമത് ഹജ്ജ് ആൻഡ് ഉംറ കോൺഫറൻസിൽ മന്ത്രിമാർ പങ്കെടുക്കും. ഈ വർഷവും ഒന്നേമുക്കാൽ ലക്ഷം തീർഥാടകരാണ് ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുക എന്നാണ് റിപ്പോർട്ട്.

Leave a Comment