ലണ്ടന്‍ : അനിയന്ത്രിത കുടിയേറ്റത്തെ തടയിടാന്‍ യു.കെ. അതിനായി വിദേശ വിദ്യാര്‍ഥികള്‍ ആശ്രിതരെ കൊണ്ടുവരുന്നതില്‍ വിസ നിയന്ത്രണം കടുപ്പിക്കുമെന്ന് യു.കെ അറിയിച്ചു. ഇന്ന് മുതലാണ് നിയന്ത്രണമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവര്‍ലി അറിയിച്ചു.
വിസ ദുരുപയോഗം തടയുന്നതിന് വേണ്ടി വിദേശ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കുന്നത് വരെ പഠന വിസയില്‍ നിന്ന് ജോലി വിസയിലേക്ക് മാറുന്നത് തടയും. ആശ്രിതരുടെ എണ്ണം എട്ട് മടങ്ങ് വര്‍ദ്ധിച്ചതോടെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ബിരുദ പ്ലാനുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഉയര്‍ന്ന മൂല്യമില്ലാത്ത സര്‍ക്കാര്‍ ബിരുദ പ്ലാനുകളാണ് നിര്‍ത്തലാക്കിയത്.
കുടിയേറ്റക്കാരുടെ എണ്ണം ആയിരത്തില്‍ പത്തായി ചുരുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അതിലൂടെ അനിയന്ത്രിതമായി വരുന്ന 30,000 കുടിയേറ്റക്കാരെ തടയാനാകുമെന്നും ക്ലെവര്‍ലി പറഞ്ഞു.