Wednesday, April 2, 2025

കനത്ത മഴ മുന്നറിയിപ്പ്: യുഎഇയിൽ അതീവ ജാഗ്രത

Must read

- Advertisement -

ദുബായ്: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് യുഎഇ അതീവ ജാ​ഗ്രതയിൽ. തിങ്കളാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്. ഇതേത്തുടർന്ന് സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് യുഎഇ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

രാവിലെ മുതൽ രാജ്യത്തെ ഏഴ് എമിറേറ്റുകളിൽ ആറിടത്തും മഴയുണ്ട്. രാത്രിയോടെ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിങ്കളാഴ്ച എല്ലാ എമിറേറ്റുകളിലും കനത്ത മഴയുണ്ടാകും. മണക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽവരെ കാറ്റ് വീശിയേക്കും. ചൊവ്വാഴ്ച വരെ മഴ തുടരും. ബുധനാഴ്ചയോടെ രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രവചനം.

See also  മെഡിക്കല്‍ എമര്‍ജന്‍സി; പറന്നുയര്‍ന്ന വിമാനം തിരിച്ചുവിട്ടു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article