യാത്രക്കാരുമായി പറന്ന വിമാനം തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്തു

Written by Taniniram Desk

Published on:

മോസ്കോ: യാത്രക്കാരുമായി പറന്ന വിമാനം തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്തു. റഷ്യയുടെ കിഴക്കൻ മേഖലയായ സിറിയങ്കയ്ക്ക് സമീപമുള്ള കോളിമ നദിയിലാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനത്തിൽ സ്ത്രീകളടക്കമുള്ള 30 യാത്രക്കാർ ഉണ്ടായിരുന്നു. വിമാനം സുരക്ഷിതമായിട്ടാണ് ലാൻഡ് ചെയ്തതെന്നും യാത്രക്കാർ സുരക്ഷിതരാണെന്നുമാണ് അധികൃതർ നൽകുന്ന സൂചന.

സോവിയറ്റ് കാലഘട്ടത്തിലെ അന്റോനോവ് -24 വിമാനമാണ് ഈ മാസം 28ന് തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്തത്. പ്രാദേശിക സമയം 11:50 നാണ് സംഭവം. 30 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. രണ്ട് കുട്ടികളടക്കം 34 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരെയും ഒഴിപ്പിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

പൈലറ്റിന്റെ പിഴവ് മൂലം തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്തതെന്ന് ട്രാൻസ്പോർട്ട് പ്രോസിക്യൂട്ടർമാർ പറഞ്ഞു. ജീവനക്കാരുടെ പിഴവിനെത്തുടർന്നാണ് വിമാനം തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്യേണ്ടിവന്നതെന്ന് ഈസ്റ്റേൺ സൈബീരിയൻ ട്രാൻസ്പോർട്ട് പ്രോസിക്യൂട്ടറുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു. തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. തണുപ്പ് വകവെയ്ക്കാതെ വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങി.

സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. പ്രത്യേക സമിതിയാകും അന്വേഷണം നടത്തുകയെന്ന് പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കനത്ത മഞ്ഞ് മൂലം പൈലറ്റിന് റൺവേ കാണാൻ സാധിക്കാതെ വരികയും തുടർന്ന് തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്യുകയുമായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് റഷ്യൻ ആഭ്യന്തര യാത്രാ വിമാനങ്ങൾ അടിയന്തര ലാൻഡിംഗ് നടത്തിയ സംഭവം സമീപ മാസങ്ങളിൽ നിരവധി റിപ്പോർട്ട് ചെയ്തിരുന്നു.

See also  നവാസ് ഷരീഫ് പത്രിക നൽകി

Related News

Related News

Leave a Comment