നോര്‍ത്ത് ടെക്സസിലെ ആദ്യ വനിതാ അഗ്നിശമനസേനാ മേധാവിയായി ടാമി കയേ ചരിത്രത്തില്‍ ഇടം നേടി. ഓഗസ്റ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ഡഗ് കെൻഡ്രിക്കിന്‍റെ സ്ഥാനത്താണ് സണ്ണിവെയ്ലിന്‍റെ അഗ്നിശമനസേനാ മേധാവിയായി ടാമി കയേ സത്യപ്രതിജ്ഞ ചെയ്തത്. ഡിസംബർ 20 ന് അഗ്നിശമനസേനാ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡാളസ് ഫയർറെസ്ക്യൂവില്‍ കഴിഞ്ഞ 27 വർഷമായി കയേ സേവനമനുഷ്ഠിക്കുന്നു, 1996ല്‍ തന്‍റെ അക്കാദമി ക്ലാസിലെ വാലെഡിക്റ്റോറിയനില്‍ നിന്ന് ഡെപ്യൂട്ടി ചീഫ് പദവിയിലേക്ക് ഉയർന്നു. ” ഞാൻ യഥാർത്ഥത്തില്‍ ആദ്യം ഒരു ഹൈസ്കൂള്‍ അധ്യാപികയായിരുന്നു, രണ്ടാം വർഷം, സീനിയർ ഇംഗ്ലീഷ് പഠിപ്പിച്ചു, ചില ഓഫ്ഡ്യൂട്ടി അഗ്നിശമന സേനാംഗങ്ങള്‍ക്കൊപ്പം വേനല്‍ക്കാലത്ത് ജോലി ചെയ്തു. അവരാണ് പറഞ്ഞത് പഠനം മറക്കുക നിങ്ങള്‍ അഗ്നിശമന വകുപ്പില്‍ ചേരണം എന്ന്, എന്‍റെ അച്ഛൻ ഒരിക്കലും ഇത് നിർദ്ദേശിച്ചിട്ടില്ല, പക്ഷേ ഒരിക്കല്‍ ഞാൻ അത് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍, അതില്‍ ശരിക്കും ആവേശഭരിതനായിരുന്നു,” കയേ പറഞ്ഞു. ഭർത്താവും രണ്ട് ആണ്‍മക്കളും ഒരു ചെറുമകളും അടങ്ങുന്നതാണ് കയേയുടെ കുടുംബം. അഗ്നിശമനസേന എന്നും കയേയുടെ രക്തത്തിലുണ്ടായിരുന്നു. ഫയർ റെസ്ക്യൂവില്‍ സേവനമനുഷ്ഠിക്കുന്ന കുടുംബത്തിലെ നാലാമത്തെ തലമുറയാണ് ടാമി. നോർത്ത് ടെക്സസിലെ ഒരു മുഴുവൻ സമയ ഡിപ്പാർട്ട്മെന്‍റിന്‍റെ ആദ്യത്തെ അഗ്നിശമനസേനാ വനിതാ മേധാവിയും സംസ്ഥാനത്തെ അഞ്ച് വനിതാ മേധാവികളില്‍ ഒരാളുമാണ് ടാമി കയേ.
നോര്‍ത്ത് ടെക്സസിലെ ആദ്യ വനിതാ അഗ്നിശമനസേനാ മേധാവിയായി ടാമി കയേ

- Advertisement -