ധാക്ക: ബംഗ്ലാദേശിൽ 37 അംഗ മന്ത്രിസഭയെ പ്രഖ്യാപിച്ച് ഷേഖ് ഹസീന. മന്ത്രിസഭയിൽ പ്രധാനമന്ത്രി ഹസീനയും 25 കാബിനറ്റ് മന്ത്രിമാരും 11 സഹമന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് കാബിനറ്റ് സെക്രട്ടറി മഹ്ബൂബ് ഹുസൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ മന്ത്രിസഭയിൽ 14 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 11ന് മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുൾപ്പെടെയുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങൾ പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം ഏഴിന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതിയുടെ ഓഫീസിലാണ് സത്യപ്രതിജ്ഞ.
ഹസീന മൊത്തത്തിൽ അഞ്ചാം തവണയും തുടർച്ചയായ നാലാം തവണയുമാണ് പ്രധാനമന്ത്രിയാകുന്നത്. 1996 മുതൽ 2001 വരെയും 2009 മുതലുമാണ് അവരുടെ ഭരണം.