ചരിത്രം രചിച്ച് സവീര പ്രകാശ്…

Written by Taniniram Desk

Updated on:

പാക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത

പെഷാവാർ: പാക്കിസ്ഥാന്‍റെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത എന്ന വിശേഷണം സ്വന്തമാക്കിക്കൊണ്ട് ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഡോ. സവീര പ്രകാശ്. ബ്യൂണറിലെ പാർട്ടി വനിതാ വിഭാഗത്തിന്‍റെ ജനറൽ സെക്രട്ടറിയുമാണ് സവീര.

വെള്ളിയാഴ്ചയാണ് 25കാരിയായ സവീര നാമനിർദേശപത്രിക സമർപ്പിച്ചത്. ബ്യൂണർ ജില്ലയിലെ പികെ-25 സീറ്റിൽ പാക്കിസ്ഥാൻ‌ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാനാണ് സവീര ഒരുങ്ങുന്നത്. പാർട്ടി നേതാവ് റുബീന ഖാലിദ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് സവീര പറയുന്നു.

സവീരയുടെ അച്ഛൻ ഓം പ്രകാശം കഴിഞ്ഞ 35 വർഷമായി പാർട്ടിയുടെ സജീവ പ്രവർത്തകനാണ്. വരുന്ന ഫെബ്രുവരിയിലാണ് പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ്. പൊതു തെരഞ്ഞെടുപ്പിൽ സ്ത്രീസാനിധ്യം കുറഞ്ഞതോടെ 5 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

Related News

Related News

Leave a Comment