Friday, March 28, 2025

കെഎംസിസി ഖത്തർ സമീക്ഷ സർഗ്ഗ വസന്തം – 2023 ശ്രദ്ധേയമായി

Must read

- Advertisement -

ഖത്തർ: കെഎംസിസി ഖത്തർ കലാ – സാഹിത്യ – സാംസ്‌കാരിക വിഭാഗം സമീക്ഷ സർഗ്ഗ വസന്തം 2023 എന്ന ശീർഷകത്തിൽ നടത്തിയ പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും കലാ വിരുന്നും ശ്രദ്ധേയമായ പരിപാടിയായി. ഐസിസി അശോക ഹാളിൽ വെച്ച് നടന്ന സംഗമം കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദഘാടനം നിർവഹിച്ചു. മനുഷ്യ ജീവിതത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളെ അനുഭവിപ്പി ക്കുന്ന ആവിഷ്കാരങ്ങളാണ് കഥകളെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

പ്രശസ്ത എഴുത്തുകാരനും , കഥാകൃത്തുമായ ഷിഹാബുദീൻ പൊയ്ത്തും കടവ് മുഖ്യാതിഥിയായിരുന്നു . മനസ്സിൽ നിന്ന് വരുന്ന ചിന്തകളിൽ നിന്നായിരിക്കണം കഥകളുടെ തുടക്കമെന്നും അനുഭവങ്ങളെ കഥകളുടെ ശക്തമായ ഏടുകളാക്കി മാറ്റണമെന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.

കെഎംസിസി സ്റ്റേറ്റ് സെക്രെട്ടറി സലിം നാലകത്തിന്റെ ‘സുഗന്ധക്കുപ്പികൾ ‘ എന്ന കഥാസമാഹാരത്തിൻ്റെ ഖത്തർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡന്റ് ഡോ സാബു KC പുസ്തകം ഏറ്റു വാങ്ങി . എഴുത്തുകാരനും സാമൂഹ്യ മാധ്യമ രംഗത്തെ ഇടപെടലുകളിലൂടെ ശ്രദ്ധേയനുമായ സുബൈർ വാണിമേൽ പുസ്തക പരിചയം നടത്തി. സമീക്ഷ പ്രസിഡന്റ് മജീദ് നാദാപുരം അധ്യക്ഷനായിരുന്നു.

കെഎംസിസി ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ് എ എം ബഷീർ , കെഎംസിസി സ്റ്റേറ്റ് ട്രഷറർ പി എസ് എം ഹുസൈൻ , ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ , സംസ്‌കൃതി കലാ സാഹിത്യ വിഭാഗം കൺവീനർ ബിജു പി മംഗലം , റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ തുടങ്ങിയവർ ആശംസകൾ നേർന്നു .

കെഎംസിസി സ്റ്റേറ്റ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ സലിം നാലകത്ത് മറുപടി പ്രസംഗം നടത്തി . സമീക്ഷ ജനറൽ കൺവീനർ സുബൈർ വെള്ളിയോട് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. സമീക്ഷയുടെ തീം സോങ് പ്രകാശനം ഹുസ്സൈൻ കടന്നമണ്ണ , എം ടി നിലമ്പൂർ , ജിപി ചാലപ്പുറം തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു .

തുടർന്ന് പാട്ടുകളും വിവിധ കലാ രൂപങ്ങളും കോർത്തിണക്കിയ കലാ വിരുന്നും അരങ്ങേറി . സമീക്ഷ ആക്ടിങ് കൺവീനർ ഇബ്രാഹിം കല്ലിങ്ങൽ സ്വാഗതവും വൈസ് ചെയർമാൻ വീരാൻ കോയ മനംകണ്ടത് നന്ദിയും പറഞ്ഞു . പ്രോഗ്രാം ഡയറക്ടർ ബഷീർ ചേറ്റുവ , പ്രോഗ്രാം കൺവീനർ റിയാസ് കുറുമ്പയിൽ , സമീക്ഷ വൈസ് ചെയർമാൻ മാരായ ജാഫർ ജാതിയേരി , അജ്മൽ ഏറനാട് , ഒ ടി കെ റഹീം , ഖാസിം അരികുളം , കൺവീനർമാരായ റിയാസ് ഒറവങ്കര , മുഹമ്മദ് മൊഗ്രാൽ , ഷംസുദ്ധീൻ വടകര , സുഫൈൽ ആറ്റൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഷെഫീർ വാടാനപ്പള്ളി അവതാരകനായിരുന്നു.

See also  അമേരിക്കന്‍ പൗരത്വ൦ ലഭിക്കാൻ 'ഗോള്‍ഡ് കാര്‍ഡ് '; അറിയാം പുതിയ മാറ്റങ്ങൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article