- Advertisement -
യു.എസിലെ കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഖലിസ്ഥാനി അനുകൂല ചുവരെഴുത്തുകള്‍ ഉപയോഗിച്ച് വികൃതമാക്കിയതായി ആരോപണം. ഹായ്വാര്‍ഡിലെ വിജയ് ഷേര്‍വാലി ക്ഷേത്രമാണ് ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ ഉപയോഗിച്ച് വികൃതമാക്കിയതെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ഇന്ത്യവിരുദ്ധ ചുവരെഴുത്തുകള്‍ കൊണ്ട് കാലിഫോര്‍ണിയയിലെ സ്വാമിനാരായണ്‍ ക്ഷേത്രം വികൃതമാക്കിയതിന് പിന്നാലെയാണ് സമാനസംഭവം ഉണ്ടായിരിക്കുന്നത്. അപകീര്‍ത്തിപ്പെടുത്തലിന്റെ ഫോട്ടോയും ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും സംഘടന പോസ്റ്റില്‍ പറയുന്നു. കൂടാതെ പ്രദേശത്തെ ശിവദുര്‍ഗ ക്ഷേത്രത്തില്‍ മോഷണവും നടന്നിട്ടുണ്ടെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്‌സിലൂടെ അറിയിച്ചു.