Tuesday, March 25, 2025

ഫ്രാൻസിസ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്തു, പ്രാർത്ഥനകൾക്ക് ഒത്തിരി നന്ദിയെന്ന് പ്രതികരണം

റോമിലെ ജമേലി ആശുപത്രിയിലെ ജനാലയ്ക്ക് അരികിലെത്തിയാണ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. മാര്‍പ്പാപ്പയെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്ക് നേരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്ത മാര്‍പ്പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു.

Must read

- Advertisement -

വത്തിക്കാൻ സിറ്റി: ആറ് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ നേരിൽ കണ്ട് അഭിസംബോധന ചെയ്തിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. റോമിലെ ജമേലി ആശുപത്രിയിലെ ജനാലയ്ക്ക് അരികിലെത്തിയാണ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. മാര്‍പ്പാപ്പയെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്ക് നേരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്ത മാര്‍പ്പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു.

ഇന്ത്യൻ സമയം വൈകീട്ട് 4.30 ഓടെയാണ് മാർപ്പാപ്പ ആശുപത്രി മുറിയുടെ ജനാലയ്ക്ക് ഇരികിലെത്തി വിശ്വാസികളെ അഭിവാദ്യം ചെയ്തത്. ആ​ശു​പ​ത്രി​യി​ലാ​യി 37 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് മാ​ർ​പാ​പ്പ വി​ശ്വാ​സി​ക​ളെ നേ​രി​ൽ കാ​ണു​ന്ന​ത്. കഴിഞ്ഞ ആറാഴ്ച ആയി വത്തിക്കാനിൽ അദ്ദേഹത്തിന് വിശ്വാസികളെ കാണാൻ സാധിച്ചിട്ടില്ല. ശ്വാസ​കോ​ശ ​സം​ബ​ന്ധ​മാ​യ രോ​ഗം മൂ​ലം ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യുന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇന്ന്​ വൈകീട്ട് ആശുപത്രി വിടും. ര​ണ്ട് മാ​സ​ത്തെ വി​ശ്ര​മം അദ്ദേഹത്തിന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ശ്വാസകോശ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസം 14 നാണ് ഫ്രാൻസിസ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

See also  കെഎംസിസി ഖത്തർ സമീക്ഷ സർഗ്ഗ വസന്തം - 2023 ശ്രദ്ധേയമായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article