ദുബായില്‍ പാകിസ്ഥാൻ പ്രസിഡന്റ് വിമാനത്തിൽ നിന്നിറങ്ങവേ കാലൊടിഞ്ഞു

Written by Web Desk1

Published on:

ദുബായ് (Dubai) : ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ കാലൊടിഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രസിഡന്റ് ഓഫീസ് വ്യാഴാഴ്ച രാത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാനത്തില്‍ നിന്നും വീണതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാഴ്ചത്തേക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

69കാരനായ പ്രസിഡന്റിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. 2023 മാര്‍ച്ചില്‍ അദ്ദേഹം യുഎഇയില്‍ നേത്ര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 2022ല്‍ നെഞ്ചിലെ അണുബാധ മൂലം കറാച്ചിയിലെ ഡോ സിയാഉദിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലും അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ഡോ അസിം ഹുസൈന്‍ പ്രസിഡന്റ് ആരോഗ്യവാനായി ഇരിക്കുവെന്ന് എക്‌സില്‍ കുറിച്ചിട്ടുണ്ട്.

നിരന്തരമായുള്ള യാത്രകളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ മുമ്പ് പ്രവേശിപ്പിച്ചിരുന്നു.

See also  വാഹനത്തിന് ഇഷ്ടപ്പെട്ട നമ്പര്‍; ഉടമ മുടക്കിയത് 10 കോടി രൂപ

Leave a Comment