അടുത്ത അമേരിക്കൻ പ്രസിഡന്റ് വിവേക് രാമസ്വാമിയോ???

Written by Taniniram Desk

Published on:

ഹിന്ദു വിശ്വാസങ്ങളാണ് സ്വതന്ത്രചിന്ത നല്കിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന വിവേക് രാമസ്വാമി. ഹിന്ദു വിശ്വാസങ്ങളാണ് എന്റെ പ്രേരണ. അതാണെനിക്ക് സ്വാതന്ത്ര്യം നല്കിയത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാ മതങ്ങളെയും സമമായി കാണുന്ന ഹിന്ദുമൂല്യങ്ങള്‍ പ്രചരിപ്പിക്കും. കുടുംബം, വിശ്വാസം, കഠിനാധ്വാനം, ദേശസ്‌നേഹം എന്നിവയ്‌ക്ക് ഊന്നല്‍ നല്കും, അദ്ദേഹം പറഞ്ഞു. വാഷിങ്ടണില്‍ സംഘടിപ്പിച്ച ഫാമിലി ലീഡര്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു വിവേക് രാമസ്വാമി.
ഞാനൊരു ഹിന്ദുവാണ്. ദൈവം സത്യമാണെന്ന് വിശ്വസിക്കുന്ന ഹിന്ദു. ഒരു ദൗത്യവുമായാണ് ദൈവം നമ്മളെ ഭൂമിയിലേക്ക് അയയ്‌ക്കുന്നത്. അത് പൂര്‍ത്തീകരിക്കേണ്ടത് നമ്മുടെ ധാര്‍മ്മികമായ കര്‍ത്തവ്യമാണ്. ദൈവം എല്ലാവരുടെയും ഉള്ളിലാണ് കുടിയിരിക്കുന്നതെന്ന ദര്‍ശനമാണ് ഹിന്ദുത്വത്തിന്റെ സവിശേഷത, വിവേക് രാമസ്വാമി പറഞ്ഞു.
കുടുംബമാണ് ജീവിതത്തിന്റെ അടിത്തറ. രക്ഷിതാക്കളെ ആദരിക്കുന്നതാണ് സംസ്‌കാരം. വിവാഹം പവിത്രമാണ്. ഞാന്‍ ക്രിസ്ത്യന്‍ സ്‌കൂളിലാണ് പഠിച്ചത്. പത്ത് കല്പനകള്‍ പഠിച്ചു. ബൈബിള്‍ വായിച്ചു. ദൈവം സത്യമാണ്, രക്ഷിതാക്കളെ മാനിക്കണം. കള്ളം പറയരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത്… ഇതൊന്നും എനിക്ക് അപരിചിതങ്ങളായിരുന്നില്ല, വിവേക് രാമസ്വാമി പറഞ്ഞു.

Related News

Related News

Leave a Comment