സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യ൦..

Written by Taniniram Desk

Updated on:

സ്വവർ​ഗ വിവാഹം നിയപരമായി രജിസ്റ്റർ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യമായി നേപ്പാൾ. മായാ ഗുരാങ്, സുരേന്ദ്ര പാണ്ഡെ എന്നിവരുടെ വിവാഹമാണ് ലാംജങ് ജില്ലയിലെ ദോർദി റൂറൽ മുൻസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തത്. ട്രാൻസ്ജെൻഡർ വനിതയാണെങ്കിലും മായ നിയമപരമായി പുരുഷനാണ്. അതിനാൽ ഇത് സ്വവർ​ഗ വിവാഹമായി രജിസ്റ്റർ ചെയ്യുകയായിരുന്നു.

9 വർഷങ്ങൾക്ക് മുൻപാണ് മായയും ​ഗുരാങും തമ്മിൽ കണ്ടുമുട്ടുകയും പ്രണയബദ്ധരാവുകയും ചെയ്തത്. എന്നാൽ 2007ൽ നേപ്പാൾ സുപ്രീംകോടതി സ്വവർഗ വിവാഹം നിയമവിധേയിരുന്നെങ്കിലും, നിയമപരമായ മറ്റ് തടസ്സങ്ങൾ കാരണം ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. നിയമപരമായ സ്ത്രീയേയും പുരുഷനേയും അല്ലാതെ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് കാഠ്മണ്ഡു കോടതി സ്വീകരിച്ചത്. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതിയും ഹർജി തള്ളി. തുടർന്ന് റിട്ട് ഹർജിയുമായി ഇവർ വീണ്ടും സുപ്രീംകോടതിയ സമീപിച്ചു. ഈ ഹർജിയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കാൻ അഞ്ച് മാസങ്ങൾക്ക് മുൻപാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്നാണ് രജിസ്‌ട്രേഷൻ നടത്തിയത്.

താത്ക്കാലികമായാണ് വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആവശ്യമായ നിയമ നിർമാണങ്ങൾക്ക് ശേഷം വിവാഹം സ്ഥിരമായി രജിസ്റ്റർ ചെയ്യും.

Leave a Comment