അറബ് രാജ്യത്തെ ഹിന്ദു ക്ഷേത്രം നരേന്ദ്രമോദി ഇന്ന് സമർപ്പിക്കും

Written by Taniniram1

Published on:

അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു (Hindu)ശിലാക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra modi) ഇന്ന് വിശ്വാസികൾക്കായി സമർപ്പിക്കും.ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത(ബിഎപിഎസ്) ക്ഷേത്രം എന്നാണ് അബുദാബിയിലെ ഈ ക്ഷേത്രം അറിയപ്പെടുക. ക്ഷേത്രം(Temble) ഇന്ന് ഉദ്ഘാടനം ചെയ്യുമെങ്കിലും മാർച്ച് ഒന്നിന് മാത്രമേ വിശ്വാസികൾക്കായി തുറന്നുകൊടുക്കുകയുള്ളൂ. 700 കോടി രൂപ ചെലവിൽ പിങ്ക് മണൽക്കല്ലിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. 2019ലായിരുന്നു ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. യുഎഇ സർക്കാരാണ് ക്ഷേത്രത്തിനുള്ള ഭൂമി ദാനം ചെയ്തത്. 25,000 കല്ലുകൾ ഉപയോഗിച്ചാണ് ക്ഷേത്ര നിർമാണം. രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള ശിൽപ്പികളാണ് കല്ലുകൾ കൊത്തിയെടുത്തത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഭൂമി സംഭാവനയായി നൽകിയത്. മന്ദിരം നിർമിക്കുന്നതിനായി ആദ്യം 13.5 ഏക്കർ സ്ഥലം നൽകുകയും പിന്നീട് 2019ൽ 13.5 ഏക്കർ ഭൂമി കൂടി അനുവദിക്കുകയുമായിരുന്നു.

Leave a Comment