79-ാം വയസിൽ ല്യൂഗി റിവ യാത്രയായി

Written by Taniniram1

Published on:

റോം : 79-ാം വയസിൽ ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസ താരം ല്യൂഗി റിവ യാത്രയായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഇറ്റലിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ എക്കാലത്തെയും താരമാണ് റിവ. 42 മല്‍സരങ്ങളില്‍ നിന്ന് 35 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.1968ല്‍ റിവയുടെ മികവില്‍ ഇറ്റലി യൂറോപ്പ്യന്‍ ചാംപ്യൻഷിപ് സ്വന്തമാക്കിയിരുന്നു. രണ്ട് വർഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ഫൈനല്‍ കളിച്ച ഇറ്റലി ടീമിന്റെയും ഭാഗമാണ് റിവ. എഫ് സി കാഗ്ലിയാരിയ്ക്ക് സിരി എ കിരീടം നേടാൻ കഴി‍ഞ്ഞത് റിവയുടെ സുവര്‍ണകാലത്താണ്. രാജ്യത്തിന്റെ ഹീറോയെ നഷ്ടപ്പെട്ടുവെന്ന് ഇറ്റാലിയൻ ഫുട്ബോള്‍ പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രാവിന പറഞ്ഞു.

Related News

Related News

Leave a Comment