ക്രിസ്മസിന് വീട് വൃത്തിയാക്കുന്നതിനിടെ രണ്ട് വർഷം മുമ്പ് കാണാതായ ലോട്ടറി ടിക്കറ്റ് തിരികെ കിട്ടി. യുവതിയ്ക്ക് സമ്മാനമായി ലഭിച്ചത് 92 ലക്ഷം രൂപ. ജര്‍മ്മന്‍ സ്വദേശിയായ യുവതിയെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്. 2021ലാണ് ഇവര്‍ ലോട്ടറി ടിക്കറ്റ് എടുത്തത്. എന്നാൽ ഇത് വീട്ടിൽ എവിടെയോ മറന്നു വയ്ക്കുകയായിരുന്നു.
ഏകദേശം 110,000 ഡോളര്‍ (91.59 ലക്ഷം) ആണ് ഈ ലോട്ടറി ടിക്കറ്റിന് സമ്മാനമായി ലഭിച്ചിരുന്നത്. ലോട്ടറി സൂപ്പര്‍ സിക്‌സ് മത്സരത്തിനായി എടുത്ത ലോട്ടറി ടിക്കറ്റാണ് യുവതി അലക്ഷ്യമായി തന്റെ മേശക്കുള്ളില്‍ വെച്ചിരുന്നത്. അതേസമയം മറന്നുപോയ ഒരു നിധി കണ്ടെത്തിയ പോലെയാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നത് എന്ന് ലോട്ടറി ടിക്കറ്റ് കണ്ടെത്തിയ ശേഷം യുവതി പറഞ്ഞു.
അതേസമയം രണ്ട് വര്‍ഷത്തിനിപ്പുറം ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചതിന്റെ അമ്പരപ്പിലാണ് അധികൃതര്‍. ടിക്കറ്റ് വിശദമായ പരിശോധനയ്ക്കായി ലോട്ടറി അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.