Saturday, July 5, 2025

റണ്‍വേയിലിറങ്ങിയ വിമാനത്തിന് തീപ്പിടിച്ചു

Must read

- Advertisement -

ടോക്യോ : ജപ്പാനില്‍ റണ്‍വേയില്‍ ഇറങ്ങിയതിന് പിന്നാലെ വിമാനത്തിന് തീപ്പിടിച്ചു. ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലാണ് അപകടം. ജെ.എന്‍.എല്‍ 516 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഷിന്‍ ചിറ്റോസെയില്‍ നിന്ന് ഹാനഡയിലേക്ക് വന്ന വിമാനമാണിതെന്നും റിപ്പോര്‍ട്ട് ഉണ്ട്. ആളപായങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

വിമാനത്തില്‍ 400-ഓളം പേരുണ്ടായിരുന്നുവെന്നും ഇവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എയര്‍ബസ് എ350 ശ്രേണിയില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടെതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്നും വാര്‍ത്തകള്‍ വരുന്നു.

See also  അറിഞ്ഞില്ലേ!! യു.കെയ്ക്ക് ഇനി നല്ല സമയം..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article