ഇസ്രായേല്‍ ആക്രമണം; ഇറാന്‍ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു

Written by Taniniram Desk

Published on:

ഡമസ്‌കസ് : സിറിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു. സിറിയയിലെ ഡമസ്‌കസിലെ സൈനബിയ ജില്ലയിലാണ് ഇസ്രായേല്‍ സേന ആക്രമണം നടത്തിയത്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ സഈദ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്.

സിറിയയും ലെബനനും ഇറാനും തമ്മിലുള്ള സൈനിക സഖ്യത്തെ ഏകോപിക്കുന്ന ചുമതലായിരുന്നു സഈദ് റാസി മൗസിവിയ്ക്ക് ഉണ്ടായിരുന്നത്. 1980 മുതലാണ് മൗസവി ഈ ചുമതല വഹിച്ചിരുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു

Leave a Comment