പുതുവര്‍ഷ രാത്രിയില്‍ ഗാസയെ വിടാതെ ഇസ്രായേല്‍; കനത്ത ഷെല്ലിങ്ങില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു

Written by Taniniram Desk

Published on:

ഗാസ : ഗാസയിലെ ഇസ്രായേല്‍ ആക്രമണം തുടരുന്നു. പുതുവര്‍ഷ രാത്രിയിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിലക്കാത്ത ഷെല്ലിങ്ങാണ് ഗാസക്കുനേരെയുണ്ടായത്. ഖാന്‍ യൂനിസിലെ ബീച്ച് സ്ട്രീറ്റിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു.

അതുകൂടാതെ കിഴക്കന്‍ ഗാസയില്‍ നടത്തിയ ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കിഴക്കന്‍ ഗാസയിലെ സെയ്തൂനിലാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ട്.

Related News

Related News

Leave a Comment