പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി

Written by Web Desk2

Published on:

പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി ഇറാന്‍ വിദേശകാര്യ മന്ത്രി. ജനുവരി 29 നാണ് ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.

കഴിഞ്ഞയാഴ്ച ഇറാന്‍ പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പാകിസ്ഥാനും തിരിച്ചടിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും സ്ഥാനാപതികളെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഇറാന്‍ പാക് വിദേശകാര്യ മന്ത്രിമാര്‍ ഫോണില്‍ സംസാരിക്കുകയും കൂടുതല്‍ ഏറ്റുമുട്ടലിലേക്ക് പോകാതെ ഒത്തുതീര്‍പ്പിലെത്തുകയുമായിരുന്നു. തുടര്‍ന്ന് സ്ഥാനാപതികളെ തിരിച്ചുവിളിച്ച തീരുമാനം പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.

Leave a Comment